റിയാദ് : സൗദിയിലേക്ക് വരാനൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദിയിലേക്ക് വരുന്നവര്‍ യാത്രക്ക് മുമ്ബ് സ്മാര്‍ട്ട് ഫോണുകളില്‍ ‘താവക്കല്‍ന’ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തൊഴില്‍, സന്ദര്‍ശക വിസകളില്‍ വരുന്ന മുഴുവനാളുകള്‍ക്കും ഇത് ബാധകമാണ്.

രാജ്യത്തുള്ളവരുടെ ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈല്‍ ആപ്പാണ് താവക്കല്‍ന. ഈ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് മാത്രമേ സൗദിയില്‍ കടകളില്‍ കയറാനോ ജോലി സ്ഥലത്തു പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ. കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തീകരിച്ചവരുടേതാണ് ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയന്‍ സേവനങ്ങളും തവക്കല്‍നയില്‍ ലഭിക്കും.

യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്ബനികള്‍ യാത്ര തിരിക്കും മുമ്ബ് ഇത് ഉറപ്പു വരുത്തണം. മൊബൈല്‍ ഫോണിലേക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തിട്ടാല്‍ സൗദിയിലെത്തി എട്ടു മണിക്കൂറിനകം അത് ഓപ്പണ്‍ ചെയ്തു രജിസ്റ്റര്‍ ചെയ്യണം