കണവ- ഒരു കിലോ.

ചെറിയ ഉള്ളി – 100 ഗ്രാം

പച്ചമുളക് – 20

കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – 50 ഗ്രാം

നാളികേരം – പകുതി (ചുരണ്ടിയത്)

കടുക് – ഒരു നുള്ള്

കുരുമുളക് (ചതച്ചത്) -15

ഉലുവ – ഒരു നുള്ള്

പെരുംജീരകം – ഒരു നുള്ള്

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം

കണവ വൃത്തിയാക്കിയതു മഞ്ഞള്‍ പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു വരുമ്ബോള്‍ അല്‍ പം വെളിച്ചെണ്ണ ഒഴിക്കുക.

മറ്റൊരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒ ഴിച്ച്‌ ചൂടാക്കുക. കടുകിട്ട് പൊട്ടിക്കുക. കടുകു പൊട്ടുമ്ബോള്‍ ചെറിയ ഉള്ളിയരിഞ്ഞതും പച്ചമുളക്, ഇഞ്ചി എന്നിവയും ചേര്‍ത്തു വഴറ്റുക. വഴന്നു വരുമ്ബോള്‍ കറിവേപ്പില ചേര്‍ക്കുക.

അതിനുശേഷം ചുരണ്ടിയ തേങ്ങ ഇട്ട് ഇളക്കുക. തേങ്ങ വാടുമ്ബോള്‍ കുരുമുളക് ചതച്ചതും ഉലുവയും പെരുംജീരകം ഇട്ട് നന്നായി ഇളക്കുക. ഈ ചേരുവകളിലേക്ക് വേവിച്ചു വച്ചിരുന്ന കണവയിട്ട് ഇളക്കുക. വെന്തു വരുന്നതു വരെ ഇളക്കണം.