പ​രി​യാ​രം: അ​ബ​ദ്ധ​ത്തി​ല്‍ മ​ര​ക്ക​ഷ​ണം വി​ഴു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ശ്വാ​സ​ത​ട​സം നേ​രി​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷിക്കാനായി . കുഞ്ഞിന്‍റെ ശ്വാ​സ​കോ​ശ​ത്തി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ത്ത​ത് അ​ത്യാ​ധു​നി​ക കാ​മ​റ സ​ഹി​ത​മു​ള്ള ന​വീ​ന റി​ജി​ഡ് ബ്രോ​ങ്കോ സ്‌​കോ​പ്പി ചി​കി​ത്സ ന​ട​ത്തി​യാ​ണ് .

കു​ഞ്ഞ് അ​ടു​ക്ക​ള​യി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കൈ​യി​ല്‍ കി​ട്ടി​യ സാ​ധ​നം വാ​യി​ലേ​ക്കി​ട്ട​ത്. തുടര്‍ന്ന് കു​ട്ടി​യു​ടെ അ​മ്മ വാ​യി​ല്‍ കൈ​യി​ട്ട് പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും, അതിനു സാധിച്ചിരുന്നില്ല.

ഉ​ട​ന്‍​ത​ന്നെ കുഞ്ഞിനെ അടുത്തുള്ള ആ​ശു​പ​ത്രി​ലെത്തിച്ചു അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കി​.​ ശേ​ഷം ഉ​ട​ന്‍ ത​ന്നെ കു​ഞ്ഞി​നെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അവിടെ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ വ​ല​ത്തെ ശ്വാ​സ​കോ​ശ​ത്തി​ല്‍ എ​ന്തോ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.