ഇന്ത്യന്‍ റെയില്‍വേയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും അടിമുടി മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.റെയില്‍വേ മന്ത്രാലയത്തിന്റെ ഘടനയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിര്‍ദേശങ്ങളില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കയാണ്. ഓരോ മാസവും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതാണ് പല നിര്‍ദേശങ്ങളുമെന്ന് ആരോപിച്ച്‌ തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.ചെലവ് ചുരുക്കി യുക്തിപരമായ പുനഃസംഘടനയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.