സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസായി. ഹരിനാരായണന്റെ രചനയില്‍ ‘മിഴി..മിഴി..’ എന്നാരംഭിക്കുന്ന ഗാനം ബിജിപാലാണ് സംഗീതം ചെയ്തിരിക്കുന്നത്. നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരാണ് ആലപിച്ചത്.

ദക്ഷന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്ച്ചേഴ്സിനു വേണ്ടി സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ‘ക്ഷണം’ നിര്‍മ്മിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം: ശ്രീകുമാര്‍ അരൂക്കുറ്റി, ക്യാമറ: ജമിന്‍ ജോം അയ്യനേത്ത്, എഡിറ്റര്‍: സോബിന്‍ കെ, ഗാനരചന: ഹരിനാരായണന്‍, സംഗീതം: ബിജിപാല്‍, വിഷ്ണു മോഹന്‍ സിത്താര, ബി ജി എം: ഗോപിസുന്ദര്‍, കല: ഷബീര്‍ അലി, കോസ്റ്റ്യൂം: ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ്: പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര.