രാജ്യത്തെ കോവിഡ് വാക്​സിന്‍ കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന്​ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസര്‍ അദാാര്‍ പൂനാവാലെ.
“രാജ്യത്തിന്‍റെ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്​ വേണ്ടിയുള്ള വാക്​സിന്‍ സ്​റ്റോക്കുണ്ട്​. ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് .” പൂനാവാലെ അറിയിച്ചു .

കോവിഡ് ശമിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തിനായി താല്‍ക്കാലികമായാണ്​ വാക്​സിന്‍ കയറ്റുമതിക്ക്​ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്​. മൂന്ന്​ മാസത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ്​ പ്രതീക്ഷ.

ഉടന്‍ ചെറിയ രീതിയില്‍ കയറ്റുമതി പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ. സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതിന്​ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുള്ളൂ .” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിലവില്‍ പ്രതിമാസം 15 കോടി ഡോസ്​ വാക്​സിനാണ്​ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഉല്‍പാദിപ്പിക്കുന്നത്​. ഇത് ഒക്​ടോബറോടെ​ 20 കോടി ഡോസാക്കി ഉയര്‍ത്തുകയാണ്​ ലക്ഷ്യമെന്നും പൂനാവാലെ കൂട്ടിച്ചേര്‍ത്തു .