ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളജ് തലത്തിലും ഹൈസ്കൂൾ തലത്തിലുമായി ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് നടത്തി.

കോളജ് തലത്തിൽ ഒന്നാം സമ്മാനത്തിനു അഗസ്റ്റിൻ കരിംങ്കുറ്റി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡിനും ട്രോഫിക്കും അർഹരായത് ഫ്ലൈറ്റ് ബ്രദേഴ്സ് ടീമാണ്. ടീം ക്യാപ്റ്റൻ ജെറി കണ്ണൂക്കാടൻ, അംഗങ്ങൾ – ടോണി അഗസ്റ്റിൻ, ജോവിൻ ഫിലിപ്പ്, റോബിൻ ഫിലിപ്പ്, റോഷൻ മുരിങ്ങോത്ത്, സേവ്യർ മണപ്പള്ളിൽ, ഗ്രാന്റ് എറിക്, ടാനി ജോസഫ്, ജെസ്റ്റിൻ ജോർജ്, സ്റ്റീവ് സാമുവൽ, ഡെവിൻ ജോസഫ് എന്നിവരാണ്

ഹൈസ്ക്കൂൾ തലത്തിൽ ഒന്നാം സമ്മാനത്തിന് വിനു മാമ്മൂട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡിനും ട്രോഫിക്കും അർഹരായത് വൈബി എൻ ടീമാണ്. ടീം ക്യാപ്റ്റൻ ഷോൺ ജോർജ്. ടീമംഗങ്ങൾ – ജെറമി അണലിൽ, ഷോൺ ചൊള്ളസേൽ, ജോഷ്വ കോര, ജോഷ്വ മാത്യു, ജെയ്ഡൻ കല്ലിടുക്കിൽ, ജോഷ്വ ആലപ്പാട്ട്, റിൻസ് ബെന്നി, ജേക്കബ് ജെയിംസ്, ഡാന്നി മാത്യു, സെബിൻ തോമസ്, റോബിൻ ലൂക്ക്, സ്റ്റീവ് എബ്രഹാം, റ്റിമ്മി മാത്യു, ഡെറിക് തച്ചേട്ട്, സാം എബ്രഹാം എന്നിവരാണ്.

രണ്ടാം സമ്മാനം ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡിനും ട്രോഫിക്കും അർഹരായത് മെയ്‍വുഡ് മിൻസ്ട്രിറ്റ്സ് ടീമാണ്. ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യൻ സക്കറിയ. ടീമംഗങ്ങൾ – ജേക്കബ് സക്കറിയ, നവിൻ ജേക്കബ്, ജേക്കബ് മാത്യു, ജോഷ്വ മാത്യു, ജൂബിൻ വെട്ടിക്കാട്ട്, നിക്കളോസ് ജോൺ, സിജോ ജോസഫ്, റോണൽ കവലയ്ക്കൽ, കാലിബ് തോമസ്, ജെയ്‍ലൻ ജോസഫ്, എഡ്‍വിൻ ജോസഫ് എന്നിവരാണ്.

കോളജ് തലത്തിൽ എംവിപി ജോവിൻ ഫിലിപ്പും, ഹൈസ്കൂൾ തലത്തിൽ എംവിപി റ്റിമ്മി മാത്യുവും ആയിരുന്നു. ബാസ്ക്കറ്റുബോൾ ടൂർണമെന്റിന്റെ കോഓർഡിനേറ്റേഴ്സ് മനോജ് അച്ചേട്ട്, ജോർജ് പ്ലാമൂട്ടിൽ, കാൽവിൻ കവലയ്ക്കൽ, ടോബിൻ മാത്യു എന്നിവരായിരുന്നു.