കഴിഞ്ഞ ദിവസം വാര്‍ത്തകളിലെ താരം രണ്ട്‌ സ്‌കൂള്‍ കുട്ടികളായിരുന്നു. ഈ കുട്ടികളുടെ അക്കൗണ്ടിലേക്ക്‌ അസാധാരണമായ വിധത്തില്‍ വന്‍തുക എത്തിയെന്നായിരുന്നു. വാര്‍ത്ത. ഒന്നും രണ്ടുമല്ല 900 കോടി രൂപയാണ്‌ ഇവരുടെ അക്കൗണ്ടില്‍ എത്തിയത്‌.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ബാങ്ക്‌ അധികൃതര്‍ തന്നെ രംഗത്ത്‌ എത്തിയിരിക്കുകയാണ്‌ ഇപ്പോള്‍. ബാങ്ക്‌ പിഴവ്‌ മൂലം ഒരാളുടെ അക്കൗണ്ടിലേക്ക്‌ 1.61 ലക്ഷം രൂപ എത്തിയെന്ന വാര്‍ത്ത വന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ കുട്ടികളുടെ അക്കൗണ്ട്‌ കോടികള്‍ കൊണ്ട്‌ നിറഞ്ഞ വാര്‍ത്തയും വന്നത്‌.കത്തിയവാര്‍ ജില്ലയില്‍ നിന്നുള്ള കുട്ടികളുെട അക്കൗണ്ടിലേക്കാണ്‌ വന്‍തുക എത്തിയത്‌.

ഗുരുചരണ്‍ വിശ്വാസ്‌ എന്ന ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക്‌ എത്തിയത്‌ 905 കോടി രൂപയാണ്‌. ഉത്തര്‍ബീഹാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ അക്കൗണ്ടിലാണ്‌ വന്‍ തുക വന്നത്‌. വാര്‍ത്ത കാട്ടുതീ പോലെയാണ്‌ സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നത്‌. കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ അപ്പോഴും അത്‌ വിശ്വസിക്കാനായിരുന്നില്ല. സ്‌കൂള്‍ യൂണിഫോമും മറ്റും വാങ്ങിയ ശേഷം അക്കൗണ്ട്‌ പരിശോധിച്ചപ്പോഴാണ്‌ വന്‍തുക അക്കൗണ്ടിലുള്ളതായി മനസിലായതെന്ന്‌ കുട്ടി പറഞ്ഞു.

അസിത്‌കുമാര്‍ എന്ന കുട്ടിക്കും ഇതേ കഥ തന്നെയാണ്‌ പറയാനുളഅളത്‌. 62 കോടിയാണ്‌ ഈ കുട്ടിയുടെ അക്കൗണ്ടില്‍ എത്തിയത്‌. ഇക്കാര്യം താന്‍ അമ്മയോട്‌ വന്ന്‌ പറഞ്ഞു. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ.

കുട്ടികളുടെ അക്കൗണ്ടില്‍ വന്‍തുകകള്‍ ഒന്നും എത്തിയിട്ടില്ലെന്നും ഇതൊരു സോഫ്‌റ്റ്‌ വെയര്‍ പിഴവായിരുന്നുവെന്നും കത്തിയവാര്‍ ഡിഎം ഉദയന്‍ മിശ്ര വിശദീകരിച്ചു. ബാങ്കിന്റെ ജില്ലാ കോര്‍ഡിനേറ്ററും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌. അസിത്‌ കുമാറിന്റെ അക്കൗണ്ടില്‍ കേവലം നൂറ്‌ രൂപമാത്രമാണ്‌ ഉള്ളത്‌. ഗുരുചരണ്‍ വിശ്വാസിന്റെ അക്കൗണ്ടില്‍ 128 രൂപയും.

അതേസമയം വിവാദമുണ്ടായപ്പോഴേക്കും തങ്ങളുടെ അക്കൗണ്ടിലുണ്ടായിരുന്ന തുക ബാങ്ക്‌ വന്‍ തോതില്‍ വെട്ടിക്കുറച്ചുവെന്ന്‌ കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. 1200 രൂപ ഗുരുചരണിന്റെ അക്കൗണ്ടിലുണ്ടായിരുന്നു.ആയിരം രൂപ പിന്‍വലിച്ചു. പിന്നെ ഇരുനൂറ്‌ രൂപ ഉണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. തങ്ങളുടെ യഥാര്‍ത്ഥ പണം അക്കൗണ്ടിലെത്തിക്കണമെന്ന്‌ ബാങ്കിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.