പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് ഇതുവരെ 2,22,59,553 ആളുകൾ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം അതിവേ​ഗം വാക്‌സിനേഷൻ പൂ‍ർത്തിയാക്കാനാണ് സർക്കാരിൻ്റെ പദ്ധതി. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് നല്ല രീതിയിൽ വാക്‌സിനേഷൻ പുരോ​ഗമിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയെടുത്താണ് റെക്കോർഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്.