കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,403 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 320 മരണം കൂടി സ്ഥിരീകരിച്ചു . ഇതോടെ ആകെ മരണ സംഖ്യ 4,44,248 ആയി . 12 .5 ശതമാനമാണ് കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചത് .കഴിഞ്ഞ ദിവസം മാത്രം 37,950 പേര്‍ രോഗമുക്തരായി. രാജ്യത്ത് 30,570 പ്രതിദിന കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 77.24 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 76,57,17,137 ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതെ സമയം രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 3,39,056 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ സജീവ രോഗികളുടെ എണ്ണത്തില്‍ 8,164 പേരുടെ കുറവ് വന്നിട്ടുണ്ട്. ആകെ രോഗികളില്‍ 1.02 % മാത്രമാണിത്. 97.66% ആണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്.അതെ സമയം 22,182 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 178 മരണങ്ങളും സ്ഥിരീകരിച്ചു .