പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യ്ക്കാ​യി എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ക്കുട്ടി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പ​രീ​ക്ഷ ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​ മ​ന്ത്രി​ വ്യക്തമാക്കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. ഇതിനായി പു​തി​യ സ​മ​യ​ക്ര​മം ത​യാ​റാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പറഞ്ഞു.

എ​ല്ലാ സ്കൂ​ളു​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ചോ​ദ്യ​പ്പേ​പ്പ​ര്‍ നേ​ര​ത്തെ ത​ന്നെ സ്കൂ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് സു​ര​ക്ഷ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​ത്ത വി​ധം പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ​തി​രേ ചെ​റു​വി​ഭാ​ഗം ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​ര​ണം ന​ട​ത്തു​ന്നു​ണ്ട്. അ​വ​രും സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യോ​ട് സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണം. പ​രീ​ക്ഷ എ​ഴു​താ​ന്‍ ത​യാ​റാ​യി​രി​ക്കു​ന്ന കു​ട്ടി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​രു​ത്. സ്കൂ​ള്‍ തു​റ​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ടു കൂ​ടി ആ​ലോ​ചി​ച്ച്‌ തീ​രു​മാ​നി​ക്കും. ഇ​തി​നാ​യി മി​ക​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും വി.​ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.