അടുത്ത ഒക്ടോബർ 14-നു പരുമലയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ വരണാധികാരിയായി (Chief Electoral Officer) റവ. ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ മലങ്കരസഭ നിയോഗിച്ചു. മലങ്കര ഓർത്തൊഡോക്സ്‌ സുറിയാനി സഭയുടെ അടുത്ത പരമാദ്ധ്യക്ഷനായി നിയുക്ത കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായി യോഗ്യനായ വ്യക്തിയെ തെരഞ്ഞെടുക്കുക എന്നതാണ്‌ ഈ യോഗത്തിലെ പ്രധാന അജണ്ടാ ഐറ്റം. പരിശുദ്ധ സഭയുടെ ഇൻഡ്യയിലും വിദേശത്തുമായുള്ള വിവിധ ഇടവകകളിൽ നിന്നുമായി ഏകദേശം നാലായിർത്തിൽപ്പരം അംഗങ്ങളാണ്‌ ഈ യോഗത്തിൽ സംബന്ധിക്കുന്നത്‌.
അമേരിക്കയിലെ ജോ ബൈഡൻ സർക്കാരിൽ ഓഫിസ് ഓഫ് ഗവൺമന്റ്‌ വൈഡ് പോളിസി എക്സിക്യൂട്ടീവ് ഡയറക്റ്ററായി വൈറ്റ്‌ ഹൗസിൽ ഇപ്പോൾ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുകയാണ്‌ ബഹുമാനപ്പെട്ട അച്ചൻ. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ പെൻസിൽവാനിയ ബെൻസലെം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമായ അദ്ദേഹം, ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് അഞ്ഞിലുമൂട്ടിൽ (കടക്കൽ) കുടുംബാംഗംമാണ്.