ബംഗളൂരു: നഗരത്തിലെ മയക്കുമരുന്ന്​ നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്​ഡില്‍ രണ്ടുകോടിയുടെ മരുന്ന്​ കണ്ടെത്തി. നാലുകിലോയോളം എം.ഡി.എം.എ ക്രിസ്​റ്റലുകള്‍ പിടിച്ചെടുത്തു. കേന്ദ്രത്തില്‍നിന്ന്​ ഒരു നൈജീരിയന്‍ സ്വദേശിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മയക്കുമരുന്ന്​ നിര്‍മാണത്തിനുപയോഗിച്ചിരുന്ന വിവിധ രാസവസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​.

ഇലക്​ട്രോണിക്​ സിറ്റി ഫേസ്​ വണ്ണിലെ ചാമുണ്ഡി ലേഒൗട്ടില്‍ വാടക​െക്കടുത്ത വീട്ടിലാണ്​ ​െനെജീരിയന്‍ പൗരന്‍ മയക്കുമരുന്ന്​ നിര്‍മിച്ചിരുന്നത്​. ബംഗളൂരു നഗരത്തില്‍ മയക്കുമരുന്ന്​ വിതരണത്തിന്​ വന്‍ ശൃംഖലയുള്ള സംഘമാണ്​ കേന്ദ്രം നടത്തിപ്പിന്​ പിന്നിലെന്നും എം.ഡി.എം.എ ഗുളികകള്‍ ഷൂവിനടിയിലൊളിപ്പിച്ച്‌​ ബംഗളൂരുവിനകത്തും പുറത്തും വില്‍പനക്കെത്തിച്ചിരുന്നതായും പൊലീസ്​ പറഞ്ഞു.

ന്യൂസിലന്‍റ്​ അടക്കമുള്ള രാജ്യങ്ങളിലേക്ക്​ കൊറിയറിലും മരുന്ന്​ എത്തിച്ചുനല്‍കിയിരുന്നു. ബംഗളൂരുവിലെ കെമിക്കല്‍ സ്​റ്റോറുകളില്‍നിന്നാണ്​ മയക്കുമരുന്ന്​ നിര്‍മാണത്തിനാവശ്യമായ രാസവസ്​തുക്കള്‍ വാങ്ങിയിരുന്നതെന്ന്​ പിടിയിലായ നൈജീരിയന്‍ സ്വദേശി പൊലീസിനോട്​ വെളിപ്പെടുത്തി.

ബംഗളൂരുവില്‍ ആദ്യമായാണ്​ മയക്കുമരുന്ന്​ നിര്‍മാണ കേന്ദ്രം കണ്ടെത്തുന്നതെന്ന്​ ​ൈക്രം വിഭാഗം ജോയന്‍റ്​ കമ്മീഷണര്‍ സന്ദീപ്​ പാട്ടീല്‍ ചൂണ്ടിക്കാട്ടി.