ന്യൂയോർക്ക് ∙ യുഎസ്എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ ‘സർഗാരവ’ ത്തിൽ ജോസ് പനച്ചിപ്പുറം, അതിഥിയായെത്തുന്നു. സെപ്റ്റംബർ 18, ശനിയാഴ്ച ന്യൂയോർക്ക് സമയം പകൽ 12.30 നും (ഇന്ത്യൻ സമയം വൈകിട്ട് 10 ) സൂം പ്ലാറ്റുഫോമിൽ നടക്കുന്ന പരിപാടിയിൽ മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറം ‘എഴുത്തുകാരും മാധ്യമങ്ങളും’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. പങ്കെടുക്കുന്നവർക്ക് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കും, ഏവർക്കും സ്വാഗതം. സും ഐഡി: 851 0055 2577

12 മണിക്കു തുടങ്ങുന്ന സർഗാരവത്തിന്റെ ആദ്യഘട്ടം പുസ്തകപ്രകാശനമാണ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്കാരിക പരിപാടികൾ ‘സർഗാരവ’ ത്തിലൂടെ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക്: മനോഹർ തോമസ് 917 974 2670

USA എഴുത്തുകൂട്ടം അംഗമാകാൻ $ 10

PayPal : manoharthomas5@gmail.com

Zella : 917 974 2670.

പ്രസിഡന്റ് : ഫിലിപ്പ് തോമസ്

സെക്രട്ടറി : ഗീത രാജൻ