മീന നായികയായി അഭിനയിച്ച ചിത്രമായ റിതം ഇരുപത്തിയൊന്നാം വര്‍ഷത്തിലേക്കു .2000 15 സെപ്‍റ്റംബറിലാണ് ചിത്രം റിലീസ് ചെയ്‍തത്. അര്‍ജുനാണ് മീനയുടെ നായകനായി ചിത്രത്തില്‍ അഭിനയിച്ചത്. വസന്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

ഇപ്പോള്‍ റിതമിലെ ചില ദൃശ്യങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മീന.സംവിധായകന്‍ വസന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.സിനിമ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.