പാലക്കാട്‌: : കാമുകന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്തുകൊല്ലം ആരുമറിയാതെ ഒളിച്ചു താമസിച്ച സാജിതയ്ക്കും റഹ്‌മാനും ഇന്ന്‌ വിവാഹം . ഇന്ന്‌ രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം.

വീട്ടിലെ ഒറ്റമുറിയില്‍ പത്തുകൊല്ലം സാജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിത മൊഴി നല്‍കിയത്.

കാണാതായ റഹ്മാനെ വഴിയില്‍ വച്ച്‌ ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു.

ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്.