തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. 143 പേരുടെ പരിശോധനഫലം നെഗറ്റീവായതോടെ മറ്റ് കേസുകളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

അതേസമയം നിപ സ്ഥിതീകരിച്ച്‌ മരണപ്പെട്ട കുട്ടിയുടെ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ ചാത്തമംഗലം കണ്ടൈന്‍മെന്റായി തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്.

എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നും, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.