2022 വരെ മാസ്‌കിന്റെ ഉപയോഗം കുറയ്‌ക്കാനാക്കില്ലെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോൾ. വരാനിരിക്കുന്ന ആഘോഷങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് കാലത്തേക്ക് മാസ്‌ക് ധരിക്കുന്നത് ഇല്ലാതാകാൻ പോകുന്നില്ല. അടുത്ത വർഷം വരെ നമ്മൾ മാസ്‌ക് ധരിക്കുന്നത് തുടരുമെന്നും പോൾ പറഞ്ഞു. അടുത്ത മൂന്ന്-നാല് മാസത്തിനിടയിൽ വാക്സിൻ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ വൻമതിൽ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ദീപാവലി,ദസ്സറ എന്നി ആഘോഷങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കൊറോണ വ്യാപനം വലിയ രീതിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്സിന് ഉടൻ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോൾ പറഞ്ഞു.