കങ്കണ റണാവത്തിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ദി ഇൻകാർനേഷൻ സീത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സീതാ ദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രചയിതാവായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. എ ഹ്യൂമൻ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.

ഇത്രയധികം കഴിവ് തെളിയിച്ച കലാകാരന്മാരോടൊപ്പം ദി ഇൻകാർനേഷൻ സീതയിലെ ടൈറ്റിൽ കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം.. സീതാറാമിന്റെ അനുഗ്രഹത്തോടെ’ എന്നാണ് പോസ്റ്റർ പങ്കുവെച്ച് കങ്കണ കുറിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവിയായിരുന്നു താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.