നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎം എറണാകുളം ജില്ല കമ്മിറ്റിയിൽ കൂട്ട നടപടി. സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും ഒഴിവാക്കി. തൃക്കാക്കരയിലെ പരാജയത്തിലാണ് നടപടി.

തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ പരാജയത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന സിഎൻ സുന്ദരനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ആയിരുന്ന ഷാജു ജേക്കബിനെ എറണാകുളം ജില്ല കമ്മിറ്റിയിൽ നിന്നും, ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി.

കൂത്താട്ടുകുളം പാർട്ടി ഓഫീസ് സെക്രട്ടറി അരുണിനെ മാറ്റി. പിറവം പരാജയത്തിലാണ് നടപടി. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനന് പരസ്യ ശാസനയും ഉണ്ടായി. ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.