ഭൂമിയിൽ ഇനി വീശിയടിക്കാൻ സാധ്യതയുള്ള സൗരക്കാറ്റ് ഇന്റർനെറ്റ് ബന്ധത്തെ തടസപ്പെടുത്താമെന്ന് റിപ്പോർട്ട്. മാസങ്ങളോളം ഈ തടസം നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകയായ സം​ഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷൻ കോൺഫറന്സിൽ ൽ സം​ഗീത അവതരിപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.

സോളാർ സൂപ്പർസ്റ്റോംസ് : പ്ലാനിം​ഗ് ഫോർ ആൻ ഇന്റർനെറ്റ് അപ്പോകാലിപ്സ് എന്ന ​ഗവേഷണ റിപ്പോർട്ടിൽ ഡിജിറ്റൽ ലോകത്തെ മാറ്റി മറിക്കാൻ ശേഷിയുള്ള സൗരക്കാറ്റിന് 1.6 മുതൽ 12 ശതമാനം വരെ സാധ്യതയുണ്ടെന്ന് പറയുന്നു.

അതിഭയങ്കരമായ സൗരക്കാറ്റ് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്. 1859, 1921, 1989 എന്നീ വർഷങ്ങളിലായിരുന്നു അത്. 1989 ലെ സൗരക്കാറ്റിൽ വടക്ക് കിഴക്കൻ കാനഡയിൽ ഒൻപത് മണിക്കൂർ വൈദ്യുതി ബന്ധം നിലച്ചിരുന്നു.