മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന ടെസ്റ്റ് റദ്ദാക്കിയതില്‍ വിശദീകരണമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും, കോവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും ഗാംഗുലി പറഞ്ഞു. ബബിളിനു പുറത്ത് പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തതിന് രവി ശാസ്ത്രിക്കെതിരെ നടപടി എടുക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും തങ്ങള്‍ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. അവസാന ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതുതന്നെയായിരുന്നു എന്നും ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വര്‍ഷത്തെ പര്യടനത്തില്‍ ഇത് ഒരു ടെസ്റ്റായി നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്ബില്‍ കോവില്‍ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ താരങ്ങള്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത് കളിക്കാരെ കുറ്റം പറയാനാവില്ല. ടീം ഫിസിയോ യോഗേഷ് പര്‍മാറുമായി എല്ലാവരും അടുത്ത് ഇടപഴകിയിരുന്നു. അദ്ദേഹത്തിന് കോവിഡ് ബാധിച്ചു എന്ന വിവരം താരങ്ങളെ തകര്‍ത്തുകളഞ്ഞു എന്നും ഗാംഗുലി പറഞ്ഞു.