വാഷിംഗ്ടണ്‍ : അഫ്ഗാനില്‍ സൈനിക വിമാനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച്‌ വരാനുള്ള അമേരിക്കന്‍ തീരുമാനം വന്‍ അബദ്ധമാണെന്ന് അമേരിക്കന്‍ മുന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ആയുധങ്ങളും വിമാനങ്ങളും വാഹനങ്ങളും ഉപേക്ഷിച്ചതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും അവയുടെ സാങ്കേതിക വിദ്യ മനസിലാക്കി റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്കെെതിരെ ഉപയോഗിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും ലക്ഷക്കണക്കിന് അമേരിക്കന്‍ പൗരന്മാരും മുന്‍ സൈനികരും ഇതേ സംശയം പ്രകടിപ്പിക്കുന്നവരാണെന്നുമാണ് ട്രംപിന്റെ വാദം. അമേരിക്കന്‍ സൈനിക പിന്മാറ്റം തീര്‍ത്തും അശ്രദ്ധമായിട്ടായിരുന്നുവെന്നും ആയുധങ്ങളടക്കം ഉപേക്ഷിച്ചുപോന്ന സൈനിക പിന്മാറ്റം തോറ്റോടുന്നതിന് തുല്യമായിരുന്നുവെന്നും ബൈഡനെ വിമര്‍ശിച്ച്‌ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സൈന്യം കഴിവുകെട്ടവരാണെന്ന തരത്തിലാണ് അഫ്ഗാനിലെ നടപടികളെ ലോകം കാണുന്നത്. സേനാപിന്മാറ്റത്തിന് തിടുക്കം കൂട്ടേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു.