മുൻ വർഷങ്ങളിൽ ഉണ്ടായത് പോലെ ഡൽഹിയിൽ വായുഗുണനിലവാരം വരും ദിവസങ്ങളിൽ വീണ്ടും മോശമാവുമെന്ന് മുന്നറിയിപ്പ്. സാഹചര്യങ്ങൾ ഭീതി ഉണ്ടാക്കുന്നതാണെന്നും അയൽ സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിയന്ത്രണം പാലിയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു.

ഒക്ടോബർ പകുതിയോടെ ഡൽഹിയുടെ അന്തരീക്ഷം കൂടുതൽ മലിനപ്പെടും എന്നാണ് മുന്നറിയിപ്പ്. നവംബർ അവസാനം വരെ അതേ അവസ്ഥ തുടരും. ഡൽഹിയുടെ അന്തരീക്ഷത്തെ സാരമായ് ബാധിയ്ക്കുന്ന പരിസര മലിനികരണം കഴിഞ്ഞവർഷങ്ങളിൽ നിരവധി പേർക്ക് ശ്വാസകോശ രോഗങ്ങൾക്ക് അടക്കം കാരണമായിരുന്നു. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ പ്രത്യേക വാർഡ് അടക്കം സജ്ജികരിയ്ക്കും.