ടെഹ്‌റാന്‍: വടക്കുകിഴക്കന്‍ ഇറാനില്‍ ഭൂചലനം. തുര്‍ക്‌മെനിസ്താന്‍ അതിര്‍ത്തിക്കു സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇറാനിയന്‍ നഗരമായ ക്വചന് 38 കിലോമീറ്റര്‍ വടക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.