ന്യൂയോര്‍ക്ക്: സംഘപരിവാറിന്റെ സേവാ പ്രവര്‍ത്തന വിഭാഗമായ ദേശീയ സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കൊവിഡ് കാലഘട്ടത്തില്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദന കത്ത് ഒപ്പിട്ട് നല്‍കിയിരിക്കുന്നത്.

‘വേദനകള്‍ നിറഞ്ഞ കഴിഞ്ഞ വര്‍ഷങ്ങളില്‍ 6,28,000 അമേരിക്കക്കാരുടെ ജീവനാണ് നഷ്ടമായത്. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ സേവാ ഇന്റര്‍നാഷണല്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത് വലിയ കാര്യമാണെന്ന്’ അഭിനന്ദന കത്തില്‍ പറയുന്നു. ‘നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജീവനുകള്‍ രക്ഷിക്കുക മാത്രമല്ല, ജീവിതം തിരികെക്കൊണ്ടുവരുവാനും സഹായിച്ചു.’ നിങ്ങളുടെ തുടര്‍ന്നുള്ള സേവനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കത്തില്‍ എടുത്തുപറയുന്നു.

കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും അമേരിക്ക തിരികെ എത്തിയെങ്കിലും ഇന്ത്യയിലെ പോലെ തന്നെ അമേരിക്കന്‍ സര്‍ക്കാരിനൊപ്പം സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.