തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെ വിദ്വേഷപരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി നായര്‍ സര്‍വീസ് സൊസൈറ്റി.

സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരപ്രവര്‍ത്തനം ആശാങ്കജനകമെന്ന് എന്‍എസ്‌എസ്. രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.