ഒറ്റദിവസത്തെ യാത്രയാമെങ്കിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കറക്കമാണെങ്കിലും പോകേണ്ട സ്ഥലം തിരഞ്ഞെടുക്കുക എന്നത് വലിയ പണി തന്നെയാണ്. പ്രത്യേകിച്ചും നിരവധി സ്ഥലങ്ങള്‍ മനസ്സില്‍ കിടക്കുമ്ബോള്‍! ലിസ്റ്റിലെ സ്ഥലങ്ങളില്‍ നിന്നും കൂട്ടിക്കുറച്ച്‌ എടുത്താല്‍ പോലും അതിലും കാണും പത്തിരുപത് ഇടങ്ങള്‍. ഇതില്‍ നിന്നും ഒരൊറ്റ ഒന്ന് തിരഞ്ഞെടുക്കുവാനുള്ള പ്രയാസം സഞ്ചാരികളോട് പറയേണ്ട കാര്യമേയില്ല. പണ്ടു മുതലേ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ഇന്‍സ്റ്റഗ്രാമും ‌ഫേസ്ബുക്കും വഴി ‘സേവ്ഡ് ഐറ്റംസില്‍’ കിടക്കുന്ന സ്ഥലങ്ങളും പിന്നെ കൂട്ടുകാരും നാട്ടുകാരും പോയതല്ലെ, എങ്കില്‍ അവിടെയും പോകണം എന്നു പറഞ്ഞ് മാറ്റിവച്ചിരിക്കുന്ന നാടുകളും ചേരുമ്ബോള്‍ ജീവിതകാലം മുഴുവന്‍ സഞ്ചരിക്കുവാനുള്ള ഇടങ്ങളാവുംയ. അവസാനം എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ വരാന്‍ പോകുന്ന യാത്ര എവിടേക്കായിക്കണം എന്ന ഉത്തരമില്ലാത്ത ചോദ്യവും!

ഇങ്ങനെയുള്ളപ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് നമുക്ക് അറിയാവുന്ന സ്ഥലത്തേയ്ത്ത് മടങ്ങുകയും ട്രെന്‍ഡിംഗും നമ്മുടെ മനസ്സിന് പരിചിതവുമായ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യും എന്നതാണ്. ചിലപ്പോള്‍ ആ തീരുമാനം വളെ മോശമായിരിക്കുകയും ചെയ്യും അപ്പോള്‍ എങ്ങനെ അടുത്ത യാത്രയ്ക്കുള്ള കൃത്യമായ ഇടം കണ്ടെത്തും? ഇതാ..

പോയ ഇടങ്ങളിലേക്ക് വീണ്ടു പോകണോ അതോ പുതിയ ഇടം വേണോ? തീരുമാനിക്കാം

പുതിയ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്ബോഴത്തെ ഏറ്റവും പ്രധാന സംശയങ്ങളിലൊന്നാണിത്. പോയി പോയി ഇഷ്ടപ്പെട്ട ഇടം തന്നെ വീണ്ടും യാത്രയ്ക്കാതി തിരഞ്ഞെടുക്കണോ അതോ പുതിയ, ഫോട്ടോകളിലൂടെ മാത്രം കണ്ടു പരിചയമുള്ള ഇടം തിരഞ്ഞെടുക്കണോ എന്നത്. ഏറ്റവും മികച്ച യാത്രയായിരിക്കണം അതെന്നും അത് ലഭിക്കുവാന്‍ എവിടെ പോകണമെന്ന് നിങ്ങള്‍ക്ക് അറിയുകയും ചെയ്യുന്ന അവസരത്തില്‍ അത് മിക്കപ്പോഴും പഴയ ആ പ്രിയപ്പെട്ട ഇടം തന്നെയാവും.

നിങ്ങളുടെ പ്രിയപ്പെട്ട സൈറ്റുകള്‍ വീണ്ടും സന്ദര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാത്രമല്ല, അവിടെ കാണുവാനും പരിചയപ്പെടുവാനും ബാക്കിവെച്ച ഇടങ്ങളും വ്യത്യസ്തമായ സീസണും ഇതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണങ്ങളുമെല്ലാം ആയി പഴയ ഇടത്തെ ഫ്രെഷ് ആയി മാറ്റുവാന്‍ കാര്യങ്ങള്‍ നിരവധിയുണ്ട്. എങ്കിലും അവിടെ നഷ്ടമാവുക പുതിയ ഇടത്തെ പുതുമയാര്‍ന്ന കാഴ്ചകളായിരിക്കും.

ഒരൊറ്റ തീരുമാനം

 

പഴയ ഇടത്ത് പോയി നിങ്ങളുടെ പ്രിയപ്പെട്ട അനുഭവങ്ങളും ഓര്‍മ്മകളും പുനരുജ്ജീവിപ്പിക്കണോ അതോ ഒരു പുതിയ ലക്ഷ്യസ്ഥാനത്ത് എത്തി പുതിയ ഓര്‍മ്മകളും നിമിഷങ്ങളും സൃഷ്ടിക്കണോ എന്നു മാത്രം ചിന്തിക്കുക… ഒരുത്തരം ലഭിക്കും.

യാത്രയുടെ ദൈര്‍ഘ്യം

 

ഒന്നോ രണ്ടോ ആഴ്ചകളായ് യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുന്നതെങ്കില്‍ പുതിയ ഒരു രാജ്യത്തേയ്ക്ക് പോകാം. അവിടെ പോകണമെന്ന് ആഗ്രഹിച്ച ഇടം അതിന്റെ പൂര്‍ണ്ണതയില്‍ ഈ സമയത്ത് കണ്ടുതീര്‍ക്കാം. ഒരു സ്ഥലത്ത് മാത്രമായി നില്‍ക്കുന്നത് ആ പ്രദേശത്തെ അറിയുവാന്‍ സഹായിക്കുമെന്ന് മാത്രമല്ല, അനാവശ്യമായ യാത്രയ്ക്കിടയിലെ യാത്രകള്‍ ഒഴിവാക്കുവാന്‍ സഹായിക്കുകയും ചെയ്യും.
നിങ്ങള്‍ ഒരു വിദൂര ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുകയാണെങ്കില്‍, അവധിക്കാലം ആസ്വദിക്കുന്നതിനു പകരം യാത്രകള്‍ക്കായി സമയം ചിലവഴിക്കേണ്ടി വരും.
ഇനി രണ്ടോ മൂന്നോ മാസമുണ്ടെങ്കില്‍ വിവിധ രാജ്യങ്ങളെ ചേര്‍ത്തോ അല്ലെങ്കില്‍ ഒരു ഭൂഖണ്ഡം മുഴുവനായി എടുത്തോ പ്ലാന്‍ ചെയ്യുകയും ചെയ്യാം.

കുടുംബമാണോ കൂട്ടുകാരാണോ?

യാത്ര എങ്ങനെയായിരിക്കണമെന്നും യാത്രയുടെ ആസ്വാദനവും പലപ്പോഴും തീരുമാനിക്കുന്നതില്‍ മുഖ്യപങ്ക് കൂടെവരുന്നവര്‍ക്കാണ്. ഒറ്റയ്‌ക്കോ, ദമ്ബതികള്‍ എന്ന നിലയിലോ കുടുംബത്തോടൊപ്പമോ, അനുയോജ്യമായ ഒരു അവധിക്കാലം തിരഞ്ഞെടുക്കാനുള്ള തീരുമാനം നിങ്ങള്‍ ആരുടെ കൂടെയാണ് യാത്ര ചെയ്യുന്നത് എന്നതിന് ആനുപാതികമാണ്!
കുടുംബമായി യാത്ര ചെയ്യുകയാണെങ്കില്‍, കുടുംബത്തോടൊപ്പം ഇരുന്ന് നിങ്ങളുടെ പ്രതീക്ഷകളും ആശയങ്ങളും എല്ലാം തുറന്ന് ചര്‍ച്ച ചെയ്യുക. മറുവശത്ത്, നിങ്ങള്‍ ഒരു ദമ്ബതികളായി യാത്ര ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ താല്‍പ്പര്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച്‌ പങ്കാളിയോട് സംസാരിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പോകുന്നതെങ്കില്‍ ചര്‍ച്ചകളും തീരുമാനങ്ങളും വളരെ പ്രധാനമാണ്.

താല്പര്യങ്ങള്‍ നോക്കുക

 

നിങ്ങള്‍ ഏതുതരത്തിലുള്ള യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ് എന്നു നോക്കുക. അല്ലെങ്കില്‍ ഈ സീസണില്‍ എവിടേക്ക് യാത്ര പോകുവാനാണ് നിങ്ങള്‍ താല്പര്യപ്പെടുന്നത് എന്നു നോക്കുക. ഗ്രാമപ്രദേശങ്ങളിലേക്കോ നഗരങ്ങളിലേക്കോ, ബീച്ചുകളിലേക്കോ താഴ്‌വരകളിലേക്കോ, ഷോപ്പിംഗ് അല്ലെങ്കില്‍ ഭക്ഷണ അനുഭവങ്ങളിലേക്കോ, സാഹസികതയ്‌ക്കോ വിശ്രമത്തിനോ ഇങ്ങനെ വലിയ ഒരു ലിസ്റ്റില്‍ നിന്നും ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാം. പോകുന്ന ഇടത്ത് എന്തൊക്കെ ചെയ്യുവാനാണ് താല്പര്യമെന്നു നോക്കുക. തിരക്കേറിയ ജോലിയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നതിനാണ് അവധി എങ്കില്‍, കായല്‍ അല്ലെങ്കില്‍ ബീച്ച്‌ തിരഞ്ഞെടുക്കുക. നിങ്ങള്‍ ഒരു സാഹസിക യാത്രക്കാരനാണെങ്കില്‍, ഒരു പര്‍വ്വതം അല്ലെങ്കില്‍ ക്യാമ്ബിംഗ് ഇടങ്ങളിലേക്ക് പോകാം.

ബജറ്റ് പ്രധാനം

 

ആഗ്രഹങ്ങള്‍ എത്ര വലുതോ ചെറുതോ ആയാലും പോകണമോ വേണ്ടയോ എന് തീരുമാനം ബജറ്റിനനുസരിച്ചായിരിക്കും. ശരിയായ യാത്രാ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നതില്‍ ബജറ്റ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. തിരഞ്ഞെടുക്കുന്ന ഏത് യാത്രാ ലക്ഷ്യസ്ഥാനവും നിങ്ങളുടെ ബജറ്റ് തിരഞ്ഞെടുപ്പുകള്‍ക്ക് അനുയോജ്യമായിരിക്കണം. കറന്‍സി വ്യത്യാസം മുതല്‍ കുറഞ്ഞ ചില വില്‍ പോകുവാന്‍ കഴിയുന്നപ്രദേശങ്ങള്‍ വരെ, എവിടെയായിരുന്നാലും കുറച്ച്‌ പണം ലാഭിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ ട്രാവല്‍ ഹാക്കുകളും ഉപയോഗിക്കാം! എന്നിരുന്നാലും, നിങ്ങളുടെ ഓപ്ഷനുകളെക്കുറിച്ച്‌ തന്ത്രപരമായി ചിന്തിക്കുക. ബജറ്റ് ഒരു പ്രശ്നമല്ല എന്നുണ്ടെങ്കില്‍ ഒന്നും നോക്കേണ്ട, പോകാം

സീസണ്‍

 

യാത്രകളെ മോശമായും നല്ലതായും ബാധിക്കുവാന്‍ കഴിവുള്ളവയാണ് സീസണുകള്‍. ചിലര്‍ വേനല്‍ക്കാലം ഇഷ്ടപ്പെടുന്നു, മറ്റുള്ളവര്‍ ശീതകാലം ഇഷ്ടപ്പെടുന്നു. നിങ്ങളുടെ മുന്‍ഗണന എന്തുതന്നെയായാലും, ഒരു വേനല്‍ക്കാലം അല്ലെങ്കില്‍ ശീതകാല ലക്ഷ്യസ്ഥാനം തിരഞ്ഞെടുത്ത് ഓപ്ഷനുകള്‍ ചുരുക്കുക. എന്നിരുന്നാലും, നിങ്ങള്‍ക്ക് എല്ലാ സീസണുകളും ഇഷ്ടമാണെങ്കില്‍ അവിടെയും നിങ്ങള്‍ ഭാഗ്യവാനാണ്!!