കോട്ടയം: പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് മാത്രമാണ് ബിഷപ്പിന്റെ പ്രസ്താവന സഹായകമാകു എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ഇതില്‍ പ്രതിഷേധിച്ച്‌ മുസ്ലീം സംഘടനകള്‍ പ്രതിഷേധ ജാഥ നടത്തിയിരുന്നു. എന്നാല്‍ ബിഷപ്പിന് പൂര്‍ണ പിന്തുണ നല്‍കുന്ന സ്ഥിതിവിശേഷമാണ് വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇന്ന് ബിഷപ്പ് ഹൗസിന് മുന്നില്‍ വിശ്വാസികള്‍ പിന്തുണയുമായി റാലി നടത്തി. ബിഷപ്പിന്റെ പ്രസ്താവനയുടെ മേല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെട്ടത്. പിസി ജോര്‍ജ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ റാലിയില് പങ്കെടുത്ത് പിസി ജോര്‍ജ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹത്തിന്റെ വാക്കുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിപാടിയില്‍ പങ്കെടുത്ത് പിസി ജോര്‍ജ് സംസാരിച്ചത് ഇങ്ങനെയാണ്…

ബിഷപ്പിന് പിന്തുണയുമായി എത്തിയ എല്ലാ വിശ്വാസികളെയും അഭിനന്ദിച്ച്‌ കൊണ്ടായിരുന്നു പിസി ജോര്‍ജ് സംസാരിച്ച്‌ തുടങ്ങിയത്. ഒന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. എന്താണ് ഇവിടുത്തെ പ്രശ്‌നം. കല്ലറങ്ങാട്ട് പിതാവ് സഭയുടെ തലവനെന്ന നിലയില്‍ അദ്ദേഹം തന്റെ സ്വന്തം പള്ളിയിലെ അള്‍ത്താരയിലെ തന്റെ വിശ്വാസികളോട് അദ്ദേഹം പറഞ്ഞു, സൂക്ഷിക്കണം, അദ്ദേഹം ആരെയും അപമാനിച്ചില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

 

2

ഈ സംസ്ഥാനത്ത് ലൗ ജിഹാദുണ്ട്, നാര്‍ക്കോട്ടിക് ജിഹാദുണ്ട്, ഈ കെണിയില്‍ നമ്മുടെ മക്കള്‍ വീഴാതെ രക്ഷിക്കണം. നാര്‍ക്കോട്ടിക് ജിഹാദുണ്ട്. കൊല്ലം കാരിയായ ഒരു പെണ്‍കുട്ടിയെ കോഴിക്കോട്ടുകാരനായ യുവാവ് രണ്ട് വര്‍ഷമായി പ്രേമിച്ച്‌ നടന്ന് കോഴിക്കോട്ട് എത്തിക്കുന്നു. അവിടെ ലൗ ജിഹാദ് തുടങ്ങുകയാണ്. ആ പെണ്‍കുട്ടിയെ അവിടെയുള്ള ഹോട്ടലില്‍ മുറിയെടുത്ത് അതിനകത്ത് താമസിപ്പിച്ച്‌ ആ കുട്ടിക്ക് ഐസ്‌ക്രീമില്‍, മയക്കുമരുന്ന് കൊടുക്കുന്നു. അവിടെ നാര്‍ക്കോട്ടിക് ജിഹാദ് ആരംഭിച്ചു.- പിസി ജോര്‍ജ് വ്യക്തമാക്കി.

 

3

ആ പെണ്‍കുട്ടിയെ നാല് കശ്മലന്മാരാണ് നശിപ്പിച്ചത്. ആ നാലും ആരാണെന്ന് ഞാന്‍ പറയേണ്ടല്ലോ, ആ പെണ്‍കുട്ടി അമുസ്ലീമാണ്. നാല് മുസ്ലീം കാപാലികന്മാര്‍ ആ കുട്ടിയെ നശിപ്പിച്ചു. രണ്ടെണ്ണത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കൊല്ലത്തെ പെണ്‍കുട്ടിയുടെ ദാരുണമായ സംഭവം ഇന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ലൗ ജിഹാദ് ഉണ്ടെന്നതിന് ഉത്തരമാണല്ലോ ആ കുട്ടിയെ കൊണ്ടുപോയത്. നാര്‍ക്കോട്ടിക് ജിഹാദ് ആണല്ലോ ആ കുട്ടിയെ നശിപ്പിച്ചത്. ആ കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയല്ലേ നശിപ്പിച്ചത്- പിസി ജോര്‍ജ് വ്യക്തമാക്കി.

 

4

ഇതൊക്കെ ഉണ്ടായിട്ട് ഒന്നുമില്ല, ഒന്നുമില്ല എന്നാണ് പറയുന്നത്. ചിലര്‍ തെളിവ് താ എന്നാണ് പറയുന്നത്. ഇതല്ലാതെ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് കൊടുക്കേണ്ടത്. ഇവിടെ വാഗമണ്ണില്‍ 41 പേരെയാണ് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്. അതില്‍ 20 പേര്‍ മുസ്ലീങ്ങള്‍, മുസ്ലീങ്ങളെ കുറ്റം പറയേണ്ട. മുസ്ലീം സമുദായത്തില്‍ എത്രയോ മാന്യന്മാരുണ്ട്. അതിലെ ചില കശ്മല കൂട്ടമാണിത്. ജിഹാദികളാണ്, താലിബാന്‍ ലോകം ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇസ്ലാമിനകത്തെ ഒരു വിഭാഗമുണ്ട്. അവന്മാരാണ് ഈ വൃത്തികേട് ചെയ്യുന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു.

 

5

വഗമണ്ണില്‍ അറസ്റ്റ് ചെയ്ത 20 പേരും താലിബാന്‍ സ്വഭാവമുള്ളവരാണ്. 20 പേരും വിവാഹിതരാണ്. പെണ്‍കുട്ടികള്‍ 21 പേരും, ഒരെണ്ണം മുസ്ലീം പെണ്‍കുട്ടി ഇല്ല. 21 പേരും മറ്റ് മതസ്ഥര്‍, വിവാഹം കഴിക്കാത്ത കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍. ഇവരുടെ സ്വഭാവം എന്താ. അവിടെ നടന്ന പാര്‍ട്ടിയില്‍ എന്തെല്ലാം കാര്യങ്ങള്‍ നടന്നത്- പിസി ജോര്‍ജ് വ്യക്തമാക്കി.

 

6

ലൗ ജിഹാജദ് മാത്രമല്ല, നാര്‍ക്കോട്ടിക്ക് ജിഹാദ് അത് അപകടകരമാണ്. അഭിവന്ത്യ പിതാവ് പറഞ്ഞത് ഞങ്ങള്‍ എല്ലാവരും വിളിച്ചുപറയും, അതില്‍ ഒരു സംശയവും വേണ്ട. പേടിപ്പിച്ചാല്‍ ഓടിപ്പോകുമെന്ന് ആരും വിചാരിക്കേണ്ട. ഞാന്‍ ഈരാട്ടുപേട്ടക്കാരന്‍ തന്നെയാണ്. ഈരാട്ടുപേട്ടയിലെ റൗഡികളാണ് ഇവിടെ വന്ന് പ്രകടനം നടത്തിയത്. ഇത് ഇവിടെ വച്ച്‌ അവസാനിപ്പിക്കാനാണ് ജിഹാദി തീവ്രവാദികളോട് ശക്തമായി പറയുകയാണ്. നിങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വളരെ ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് പിസി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

 

7

ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല, വിവേകത്തോടും വിനയത്തോടും കൂടി ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പറയുന്നു, നിങ്ങളുടെ അഹങ്കാരവും താലിബാന്‍ ദാര്‍ഷ്ട്യവും മര്യാദയ്ക്ക് പോകുന്ന നിലയിലേക്ക് പോയില്ലെങ്കില്‍ ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടിവരും. മാത്രമല്ല, ആയിരത്തില്‍ കൂടുതല്‍ ജനമാണ് ഇവിടെ നില്‍ക്കുന്നത്. അടുത്തത് ഞങ്ങള്‍ എല്ലാവരും കൂടെ ആലോചിച്ച്‌ പതിനായിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച്‌ റാലി നടത്തുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

 

8

അഭിവന്ത്യ കല്ലറയ്ങ്ങാട്ട് പിതാവിനെ ഞങ്ങള്‍ പിതാവ് എന്നാണ് വിളിക്കുന്നത്, നിങ്ങള്‍ മുസ്ലിയാരെ വിളിക്കുന്ന പോലെ അല്ല ഇത്. ഞങ്ങളുടെ പിതാവ് എന്ന് പറഞ്ഞാല്‍ അപ്പന്റെ സ്ഥാനമാണ് ക്രൈസ്തവര്‍ക്ക്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആത്മീയം പിതാവാണ്, ഇവിടെ ക്രി്‌സ്ത്യാനികള്‍ എന്ന് പറയുന്നത് കര്‍വെര്‍ട്ട് ചെയ്തവാണ്, നല്ല ഹിന്ദുക്കളാണ് ഞങ്ങളൊക്കെ, അതില്‍ യാതൊരു സംശയവും വേണ്ട. ഇവിടുത്തെ ക്രിസ്ത്യാനികള്‍ എന്ന് പറയുന്നത് ഭാരതീയരാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് സിസ്റ്റമാറ്റിക്കായ സംഘടന തുടങ്ങാന്‍ പോകുകയാണെന്നും പിസി ജോര്‍ജ് പറയുന്നു.

 

9

അതേ സമയം, ബിഷപ്പിനെ പിന്തുണച്ച്‌ പാല അതിരൂപതയും രംഗത്തെത്തിയിരുന്നു. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഒര്‍മ്മിപ്പിക്കുന്നതാണ് ബിഷപ്പ് ചെയ്തതെന്ന് പാല അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു. ബിഷപിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ ഐ എ അടക്കമുള്ള എജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം.