പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനംനൊന്ത് ഗവേഷക വിദ്യര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലംകോട് പൈലൂര്‍മുക്ക് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കോയമ്ബത്തൂ‌ര്‍ അമൃത കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരിയുടെ ഗവേഷണം മുടക്കാന്‍ അവിടുത്തെ അദ്ധ്യാപകര്‍ മനപൂ‌ര്‍വം ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. അദ്ധ്യാപകരുടെ നിരന്തരമായ പീഡനത്തില്‍ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃഷ്ണകുമാരി സമര്‍പ്പിച്ച ഗവേഷക പ്രബന്ധം പ്രത്യേകിച്ച്‌ കാരണം ഒന്നും കൂ‌ടാതെ ഗൈഡ് നിരസിച്ചുവെന്നും തന്റെ ഇത്രയും നാളത്തെ അധ്വാനം പാഴായെന്നോര്‍ത്ത് കൃഷ്ണകുമാരിക്ക് വലിയ വിഷമം ഉണ്ടായിരുന്നതായും സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.