ഫീനിക്‌സ് ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തണമെന്ന ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചു. കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി രാജ്് ഭവനില്‍ എത്തിയാണ് പരിപാടിക്ക് എത്തണമെന്ന് അഭ്യർഥിച്ചത്. ക്ഷണം തത്വത്തില്‍ സ്വീകരിച്ച ഗവര്‍ണര്‍, വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കാമെന്ന് അറിയിച്ചു

2021 ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 2വരെ ഫിനിക്‌സിലാണ് കണ്‍വന്‍ഷന്‍. തടിയില്‍ തീര്‍ത്ത ഗണേശ വിഗ്രഹം സതീഷ് അമ്പാടി ഗവര്‍ണര്‍ക്ക് ഉപഹാരമായി നല്‍കി. ജന്മഭൂമി പുറത്തിറക്കിയ പുസ്തകവും സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തകരായ പി ശ്രീകുമാര്‍, രാജന്‍ പൊതുവാള്‍, ലാലു ജോസഫ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.