ന്യൂയോര്‍ക്ക് ∙ പിറവം നേറ്റീവ് അസോസിയേഷന്റെ 25–ാം വാര്‍ഷിക സംഗമം എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക്ക്) സെപ്റ്റംബർ 25ന് ശനിയാഴ്ച വൈകിട്ട് ആറിന് വിപുലമായ പരിപാടികളോടെ നടത്തുന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ തിരുവാതിരകളി, ഗ്രൂപ്പ് ഡാന്‍സുകള്‍, ‘പിറവത്തു എന്തുണ്ട് വിശേഷങ്ങള്‍’ എന്നീ പരിപാടികള്‍ മിഴിവേകും.

1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദ സംഗമമായിരുന്നു. ഇക്കുറി വടക്കേ അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങ് ഉണ്ടായിരിക്കും.

2020–21 കാലഘട്ടത്തിലെ ഭാരവാഹികളായ പ്രസിഡന്റ് ഷൈലപോള്‍, സെക്രട്ടറി ഉഷ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക സംഗമം വിജയിപ്പിക്കുന്നതിലേക്കു വടക്കേ അമേരിക്കയിലെ എല്ലാ പിറവം നിവാസികളെയും ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ അറിയിക്കണം‌.

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവത്തു അര്‍ഹിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് നൽകുന്നതിനുള്ള ഫണ്ട് ശേഖരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു .ഇക്കുറി വിവിധ സ്‌റ്റേറ്റുകളില്‍ നിന്ന് എത്തുന്ന പുതിയ അംഗങ്ങൾ ഉണ്ടായിരിക്കും. പരിപാടികളുടെ കൂടുതല്‍ വിവരണങ്ങള്‍ക്കു ഷൈല പോള്‍ (പ്രസിഡന്റ്), 516 417 6393 ഉഷ ഷാജി (സെക്രട്ടറി) 5163125042.