ഡാലസ്: സ്റ്റീൽ അതോറിറ്റി ഓഫ് ഇൻഡ്യയിൽ മുൻ ഉദ്യോഗസ്ഥനായ അയിരൂർ അയ്യക്കാവിൽ കുടുംബയോഗത്തിൽപ്പെട്ട ചങ്ങനാശ്ശേരി പുതുകുടിയിൽ പി.ടി.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (തങ്കമ്മ 84) ഡാലസിൽ നിര്യാതയായി.

നടുവില്ലം കുടുംബയോഗത്തിൽപ്പെട്ട അയിരൂർ മലയിൽ കുടുംബാംഗമാണ്. ലക്‌നൗ, ആഗ്ര, കൽക്കട്ട, ഡാളസ് എന്നിവിടങ്ങളിൽ ദീർഘനാൾ ആതുര ശുശ്രുഷ രംഗത്ത് നേഴ്സ് ആയി ജോലി ചെയ്തിരുന്നു.

ഏക മകൻ സന്തോഷ് ചാക്കോ ഡാളസ് സിറ്റിയുടെ ബഡ്ജറ്റ് മാനേജർ ആണ്. റാന്നി ഉതിമൂട് ഒടിക്കണ്ടത്തിൽ കുടുംബാംഗം ഡോ.സിനി എബ്രഹാം മരുമകളും, ജെക്ക്, ഗ്രേസ് എന്നിവർ കൊച്ചുമക്കളും ആണ്.

പൊതുദർശനം സെപ്തംബർ 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, സെപ്തംബർ 13 തിങ്കൾ രാവിലെ 10 മണിക്ക് മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടൺ ദേവാലയത്തിൽ വെച്ച് സംസ്കാര ശുശ്രുഷ നടത്തുന്നതും തുടർന്ന് സംസ്കാരം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കുന്നതുമാണ്.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :- സന്തോഷ് ചാക്കോ 214 674 7020