ഷാജീ രാമപുരം

ഡാലസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ കാതോലിക്കേറ്റ് കോളേജ്   അലംനൈ അസോസിയേഷൻ ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ബിജു തോമസിന്റെ (ലോസൺ ട്രാവൽസ്) അധ്യക്ഷതയിൽ കൂടി മലങ്കര ഓർത്തഡോക്സ് സഭയുടെ കോർഎപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റവ.ഫാ. രാജൂ ഡാനിയേൽ കോർഎപ്പിസ്കോപ്പയെ അനുമോദിച്ചു.

അലംനൈ അസോസിയേഷന്റെ അഡ്വൈസറി ചെയർമാൻ പി.ടി.മാത്യു, പ്രൊഫ.സോമൻ ജോർജ് (റിട്ട.പ്രൊഫ.സെന്റ്.സ്റ്റീഫൻസ് കോളേജ്,പത്തനാപുരം) എന്നിവർ അനുമോദിച്ച് സംസാരിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന സണ്ണി സഖറിയായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ കഴിഞ്ഞ നാളത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖയും സെക്രട്ടറി സ്റ്റീഫൻ ജോർജ് അവതരിപ്പിച്ചു.

ശ്രീമതി.സാലി തമ്പാൻ (പബ്ലിക് റിലേഷൻ കൺവീനർ) സ്വാഗതവും, ലിൻസ് പീറ്റർ നന്ദിയും രേഖപ്പെടുത്തി.