കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള നമ്മള്‍ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു വാന്‍കൂവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന്, നോര്‍ത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് “നമ്മളുടെ ഓണം 2021′ ഓഗസ്റ്റ് 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് (എം.എസ്.ടി)ന് വിര്‍ച്വല്‍ ആയി സംഘടിപ്പിക്കുന്നു.

ബഹുമാനപ്പെട്ട വാന്‍കൂവര്‍ കോണ്‍സുല്‍ ജനറല്‍ മനീഷ്, കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ചടങ്ങിന് ആശംസാ സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.

www.nammalonline.com/live എന്ന ലിങ്കില്‍ ചടങ്ങുകള്‍ തദ് സമയം വീക്ഷിക്കാവുന്നതാണ് . എല്ലാവരേയും “നമ്മളുടെ ഓണം 2021′ എന്ന വെര്‍ച്വല്‍ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു

കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി “നമ്മളുടെ പള്ളിക്കുടവും’ കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോല്‍സാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും പലവിധ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ “ചഅങങഅഘ” നടത്തിവരുന്നു .

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി