പ്രശാന്ത് നായകനായ അന്ധഗന്‍ ഷൂട്ട് അവസാന ഘട്ടത്തിലാണ്. വലിയ താര നിരയില്‍ എത്തുന്ന ചിത്രം ഹിന്ദി ചിത്രം അന്ധാധുന്റെ തമിഴ് റീമേക് ആണ്. ജൂലൈ മാസത്തോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു, ഇതിനകം പൂര്‍ത്തീകരണ൦ അവസാന ഘട്ടത്തോട് അടുക്കുകയും ചെയ്തു.

ആന്ധഗന്റെ അവസാന ഷെഡ്യൂള്‍ ഓഗസ്റ്റില്‍ ഒരു വിദേശ രാജ്യത്ത് നടക്കും, അവിടെ ചിത്രത്തിന്റെ സുപ്രധാന ക്ലൈമാക്സ് ചിത്രീകരിക്കും. സെപ്റ്റംബറില്‍ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ ടീം തയ്യാറെടുക്കുന്നു. സിമ്രാന്‍ പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.