അമിത് ഷായുടെ ബന്ധുവെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ മഹാരാഷ്‌ട്ര സ്വദേശി പിടിയില്‍.മഹാരാഷ്‌ട്ര സ്വദേശിപുനീത് ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമിത് ഷായുടെ പേര് പറഞ്ഞ് ഇന്‍ഡോര്‍ വിമാനത്താളവത്തിലെ വിഐപി സൗകര്യങ്ങളാണ് യുവാവ് ആസ്വദിച്ചത്.ഏഴു മാസത്തോളമാണ് ഇയാള്‍ വിഐപി പരിചരണത്തില്‍ ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചത്.

ദിവസങ്ങള്‍ക്കുമുന്‍പ് ഇയാളുടെ നീക്കത്തില്‍ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. വിമാനത്താവളത്തിലെ അധികൃതര്‍ ഇയാളെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചപ്പോള്‍ അമിത് ഷായുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തി. സംഭവത്തില്‍ ഇന്‍ഡോര്‍ രാജ്യാന്തര വിമാനത്താവളം അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.