ന്യൂഡല്‍ഹി: 10 ശതമാനത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണ നിരക്ക് ഉള്ള എല്ലാ ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം. കൊവിഡ് കേസുകള്‍ കൂടിയ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ നിര്‍ദേശം നല്‍കിയത്.

അലസത കാണിച്ചാല്‍ സ്ഥിതി വഷളാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിലെ 80 ശതമാനത്തിലധികം സജീവമായ കേസുകളും ഹോം ഐസൊലേഷനിലാണ്. അത്തരക്കാര്‍ പുറത്ത് ഇടപഴകി അണുബാധ പരത്താതിരിക്കാന്‍ കര്‍ശന ശ്രദ്ധ വേണം. ഈ ജില്ലകളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശിച്ചു.