പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും. രണ്ട് വര്‍ഷം കൊണ്ട് 1200 കോടിയാണ് പ്രളയ സെസ് മുഖേനെ പിരിക്കാനായി ലക്ഷ്യമിട്ടിരുന്നത്. മാസങ്ങള്‍ക്ക് മുമ്ബേ ഈ ലക്ഷം കൈവരിക്കാന്‍ കഴിഞ്ഞു.

2018ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊടുത്ത റീ ബില്‍ഡ് കേരള പദ്ധതിയിലേക്ക് പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 5 ശതമാനത്തിന് മുകളില്‍ ജി.എസ്.ടി ഉള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയ സെസ് കൂടി നല്‍കണമായിരുന്നു. ഇതിലൂടെ വര്‍ഷം 600 കോടി വീതം രണ്ട് വര്‍ഷം കൊണ്ട് 1200 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ 2021 മാര്‍ച്ച്‌ ആകുമ്ബോഴേക്കും 1705 കോടി പ്രളയ സെസിലൂടെ ലഭിച്ചു.

അവസാന കണക്കെടുമ്ബോള്‍ 2000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നാളെ മുതല്‍ പ്രളയ സെസ് ഈടാക്കാതെ ബില്‍ നല്‍കാനായി സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ധനവകുപ്പ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയ സെസിലൂടെ പിരിച്ച തുക പൂര്‍ണമായും ഇതുവരെ റീ ബില്‍ഡ് കേരളയിലേക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല.