ഡ​ല്‍​ഹി​യി​ല്‍ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു കു​ഞ്ഞി​നെ മ​ര്‍​ദി​ച്ച ന​ഴ്‌​സ് പിടിയില്‍ .ഷ​ഹ​ദാ​ര​യി​ലെ വി​വേ​ക് വി​ഹാ​റി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ദാരുണ സംഭവം നടന്നത്.ഹ​ത്രാ​സ് സ്വ​ദേ​ശി​യാ​യ സ​ബീ​ബ് എ​ന്ന​യാ​ളു​ടെ കു​ട്ടി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മേ​യി​ലാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ ഇ​ര​ട്ട കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത് അ​ടു​ത്തി​ടെ കു​ട്ടി​ക​ളി​ലൊ​രാ​ള്‍​ക്ക് അ​സു​ഖം ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ജൂ​ലൈ 18നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ മ​ര്‍​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സംഭവത്തില്‍ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഴ്‌​സ് സോ​മ​യ്യ(24) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.