നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രിക്കണ്‍’. നായികാ പ്രാധാന്യമുള്ള ചിത്രം നേരിട്ട് ഓടിടി റിലീസ് ആയി എത്തും. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും.ഇന്നലെ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുതുരത്തുവിട്ടു. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ട്രെയ്‌ലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നമത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവന്‍ ആണ്. നയന്‍താരയുടെ 65-മത്തെ ചിത്രമാണിത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ട്. ഒരു ത്രില്ലര്‍ ചിത്രമായി എത്തുന്ന സിനിമയില്‍ നയന്‍‌താര അന്ധ ആയിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഓഗസ്റ്റ് 13ന് റിലീസ് ചെയ്യും.