തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെ ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്. ചെങ്കല്‍ വാഹന സര്‍വീസ് നടത്തുന്ന ഡ്രൈവറുടെ പ്രതിഷേധത്തിന്റെ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലും ഐഡികളിലുമാണ് ഈ പോസ്റ്റ് വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇന്ന് മഞ്ചേരിയില്‍ കണ്ട ഒരു ചെങ്കല്‍ വാഹന തൊഴിലാളിയുടെ പ്രതിഷേധത്തിന്റെ ചിത്രമാണിത്. ആ ചുവന്ന ശീട്ട് കാണുന്നത് മുഴുവന്‍ പിഴ അടച്ച റസീറ്റുകളാണ്. ഈ മനുഷ്യനും കിറ്റ് കിട്ടാറുണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ചെങ്കല്‍ വാഹന സര്‍വീസിന് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ വഴിനീളെ ചെക്കിം​ഗും പിഴയും ഈടാക്കുന്നതായി കാണിക്കുന്ന ബോര്‍ഡും ചിത്രത്തിലെ തൊഴിലാളിയുടെ കെെയില്‍ ഉണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.