ആടുകളുടെ രക്തത്തില്‍ നിന്ന് ശക്തമായ ആന്റിബോഡി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതോടെ, കോവിഡ് -19 (SARS-CoV-2) ന് കാരണമായ കൊറോണ വൈറസും അതിന്റെ പുതിയ മാരകമായ രൂപങ്ങളും ഫലപ്രദമായി നിര്‍ജ്ജീവമാക്കാം.

ജര്‍മ്മനി ആസ്ഥാനമായുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എംപിഐ) ഗവേഷകര്‍ ആണ്‌ ഈ മൈക്രോസ്കോപ്പിക് ആന്റിബോഡികള്‍ വികസിപ്പിച്ചത്‌. ഈ ആന്റിബോഡികള്‍ക്ക് മുമ്ബ് വികസിപ്പിച്ച ആന്റിബോഡികളേക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ഈ ഗവേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എംബോ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ആന്റിബോഡികളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ ആന്റിബോഡികള്‍ കുറഞ്ഞ ചെലവില്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

കോവിഡ് -19 ചികിത്സയുമായി ബന്ധപ്പെട്ട ആഗോള ആവശ്യം ഇതിന് നിറവേറ്റാനാകും. ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ ആന്റിബോഡികള്‍ സഹായിക്കുന്നു. വൈറസുമായി പറ്റിനില്‍ക്കുന്നതിലൂടെ ഇത് നിര്‍ജ്ജീവമാക്കുന്നു.