കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍.കഴിഞ്ഞ മാസം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാർ സന്ദര്‍ശിച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ പുതിയൊരു വിവരം അറിയിച്ചിരിക്കുകയാണ്. കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയെന്നാണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്. സ്‌കൂളിന്റെ കല്ലിടല്‍ ചടങ്ങില്‍ അക്ഷയ് വീഡിയോ കോളിലൂടെ പങ്കെടുത്തിരുന്നു