പി പി ചെറിയാൻ

മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്.
വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6:30 നും ,ആഗസ്റ് 1നു വൈകീട്ട് 4നുമായിരിക്കും കൺവെൻഷൻ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു .

മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ വെരി  റവ ഡോ ചെറിയാൻ തോമസാണ്‌ വചന ശുശ്രുഷ നിർവഹിക്കുന്നത് .യൂട്യൂബ് ചാനലിലും  തത്സമയം കാണാവുന്നതാണ് .കൺവെൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവർ അറിയിച്ചു