യുഎഇയില്‍ ഏറ്റവും നീളമേറിയ റെയില്‍വേ തുരങ്കം പൂര്‍ത്തിയായി.ഇത്തിഹാദ് റെയില്‍വേയുടെ ഭാഗമായാണ് ഒരു കിലോമീറ്ററും 800 മീറ്ററും നീളമുള്ള തുരങ്കം തീര്‍ത്തത്.ഷാര്‍ജയ്ക്കും ഫുജൈറയ്ക്കും ഇടയില്‍ അല്‍ഹിജര്‍ പര്‍വതനിരകളെ തുരന്നാണ് ഗള്‍ഫിലെ ഏറ്റവും വലിയ റെയില്‍വേ തുരങ്കം തീര്‍ത്തിരിക്കുന്നത്.

മലതുരന്ന് തുരങ്കം തീര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ഇത്തിഹാദ് റെയില്‍ രണ്ടാംഘട്ടത്തിന്റെ പാക്കേജ് ഡിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. ദുബൈയില്‍നിന്ന് ഷാര്‍ജ വഴി ഫുജൈറയിലേക്ക് നീളുന്ന 145 കിലോമീറ്ററാണ് ഈ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.