ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടി ചൈനയുടെ ചെന്‍ മെംഗ്.. ചൈനീസ് താരമായ സുന്‍ യിംഗ്ഷായെ ആണ് ചെന്‍ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനാണ് ഇന്ന് നടന്ന ഫൈനലില്‍ ചെന്‍ വിജയിച്ചത്.

ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം മെംഗ് വമ്ബന്‍ തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റുകള്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ വിട്ട് കൊടുക്കാന്‍ തയാറാകാതെ അടുത്ത റൗണ്ട് യിംഗ്ഷാ നേടി. എന്നാല്‍ അഞ്ചും ആരും റൗണ്ടുകള്‍ വിജയിച്ച്‌ ചെന്‍ മെംഗ് വിജയം സ്വന്തമാക്കി.

സ്കോര്‍ : 9-11, 11-6, 11-4, 5-11, 11-4, 11-9