ഇന്ത്യ ശ്രീലങ്ക മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം മത്സരത്തിന് തുടര്‍ച്ചയെന്ന പോലെ ഇന്ത്യന്‍ താരങ്ങള്‍ തകര്‍ന്നടിയുന്നതാണ്‌ഇന്നും കാണാന്‍ കഴിഞ്ഞത്. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 81 റണ്‍സ് ആണ് നേടിയത്.

ഇത്തവണയും സ്പിന്നര്മാര്ക്ക് മുന്നില്‍ ഇന്ത്യ തകരുകയായിരുന്നു. വാനിന്ദു ഹസാരംഗ ആണ് ഇന്ത്യയെ തകര്‍ത്തത്. നാല് വിക്കറ്റ് ആണ് താരം നേടിയത്. റണ്‍സ് നേടാന്‍ കഷ്ട്ടപ്പെടുന്ന ഇന്ത്യന്‍ താരങ്ങളെ ആണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. സഞ്ജു സാംസണ്‍, ധവാന്‍, വരുണ്‍ എന്നിവര്‍ റണ്‍സ് ഒന്നും നേടാതെ പുറത്തായി. ഋതുരാജ് ഗെയ്‌ക്‌വാദ്(14), നിതീഷ് റാണ(6). ഭുവനേശ്വര്‍ കുമാര്‍ (16) ,രാഹുല്‍ ചാഹര്‍ (5) എന്നിവരും പെട്ടെന്ന് പുറത്തായി