സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ 53കാരൻ, പേട്ട സ്വദേശിയായ 44കാരൻ, 27കാരിയായ നേമം സ്വദേശിനി, വെള്ളയമ്പലം സ്വദേശിനിയായ 32കാരി, എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ 36കാരി എന്നിങ്ങനെയാണ് രോഗബാധ.

തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബ്, എൻഐവി ആലപ്പുഴ, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 61 ആയി.