ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതകള്‍ തുറന്നിട്ട് അഖിലേഷ് യാദവ്. വിശാലമായ സഖ്യമാണ് വരുന്നത്. ശരത് പവാറും മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി കളത്തിലുണ്ടാവും. യുപിയില്‍ മായാവതിയുടെ മൗനത്തിനെതിരെയും മമത പ്രതികരിച്ചു. അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. പക്ഷേ ഞാന്‍ ചെയ്യാനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്ന് മമത പ്രഖ്യാപിച്ച്‌ കഴിഞ്ഞു. മഴവില്‍ സഖ്യത്തിനാണ് അഖിലേഷ് മുന്‍തൂക്കം നല്‍കുന്നത്.

എസ്പിയുമായി ആദ്യം സഖ്യമുണ്ടാക്കിയിരിക്കുന്നത് ശരത് പവാറിന്റെ എന്‍സിപിയാണ്.പ്രതിപക്ഷത്തിന്റെ ആദ്യ നീക്കമാണിത്. ഇരുവരും ഒരുമിച്ച്‌ മത്സരിക്കുമെന്ന് എസ്പിയും പറയുന്നു. പത്ത് സീറ്റ് വരെ പരമാവധി എന്‍സിപിക്ക് എസ്പി നല്‍കാനാണ് സാധ്യത. എന്നാല്‍ നാല് സീറ്റ് വരെയാണ് അഖിലേഷ് ഓഫര്‍ ചെയ്തതെന്നാണ് സൂചന. കൂടുതല്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് വലിയ നഷ്ടം ഉണ്ടാക്കുമെന്നും അഖിലേഷ് കരുതുന്നുണ്ട്. അതുകൊണ്ട് വലിയ ദേശീയ പാര്‍ട്ടികളുമായി നേരത്തെ സഖ്യം വേണ്ട എന്ന് അഖിലേഷ് തീരുമാനിക്കാന്‍ കാരണം.

 

2

പവാര്‍ ഫോണിലൂടെ അഖിലേഷുമായി സംസാരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സഖ്യം ഉറപ്പായത്. ബിജെപിയെ പൊതുശത്രുവായി ഇവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ സീറ്റ് വിഭജനം ഇവര്‍ ചര്‍ച്ച ചെയ്തിട്ടില്ല. പവാര്‍ സമാന സ്വഭാവമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് എസ്പി സഖ്യം കരുത്തുറ്റതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഈ സഖ്യം ദേശീയ തലത്തിലേക്ക് കൊണ്ടുവരണമെന്നാണ് അഖിലേഷും ശരത് പവാറും തീരുമാനിച്ചിരിക്കുന്നത്.

 

3

അതേസമയം ബിജെപി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്. പക്ഷേ അതൊന്നും കാര്യമാക്കാതെ മഴവില്‍ സഖ്യത്തിനായിട്ടാണ് അഖിലേഷിന്റെ ശ്രമം. എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി, അഞ്ച് പാര്‍ട്ടികളാണ് ഇപ്പോള്‍ എസ്പിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. എസ്ബിഎസ്പി കൂടി വന്നാല്‍ അത് മഴവില്‍ സഖ്യമായി മാറും. മായാവതിയെ സഖ്യത്തിന്റെ ഭാഗമാക്കാനായി മമത ചര്‍ച്ച നയിച്ചേക്കും.

 

4

351 സീറ്റ് വരെ എസ്പി യുപിയില്‍ നേടുമെന്നാണ് അഖിലേഷ് കരുതുന്നത്. ഡാറ്റ അനലിറ്റിക്‌സ് ടീമും വലിയ അദ്ഭുതം പ്രതീക്ഷിക്കുന്നുണ്ട്. ബിജെപിക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് 324 സീറ്റ് വരെ നേടിയത്. എന്നാല്‍ ആരെയും ചതിക്കാതെ തന്നെ 351 സീറ്റ് നേടും. വികസനത്തിന്റെ പാതയാണ് എസ്പി തിരഞ്ഞെടുക്കുക. എല്ലാവരെയും കൂടെ നിര്‍ത്തി, ജനക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരായിരിക്കും തന്റേതെന്നും അഖിലേഷ് പറഞ്ഞു.

 

5

മമതയും കോണ്‍ഗ്രസുമാണ് ഇതുവരെ എസ്പിയുമായി സഖ്യത്തിലെത്താത്ത പാര്‍ട്ടികള്‍. കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാനുള്ള ഭയം എസ്പിക്കുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്തായാലും സഖ്യത്തിലുണ്ടാവുമെന്ന് ഉറപ്പാണ്. അഖിലേഷിനെ ഫോണില്‍ വിളിക്കാനുള്ള ശ്രമം മമത നടത്തുന്നുണ്ട്. ദില്ലിയില്‍ നിന്ന് മമത മടങ്ങുന്നതിന് മുമ്ബ് സംസാരിച്ചാല്‍ അതോടെ സഖ്യം ഉറപ്പായും സംഭവിക്കും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എസ്പിക്ക് കിട്ടുന്നില്ല എന്ന പരാതിയാണ് സഖ്യത്തിനുള്ള തടസ്സം.

 

6

അഖിലേഷ് യുപി പിടിക്കാനുള്ള വന്‍ യാത്രയിലാണ്. സംസ്ഥാന പര്യടനം അതിശക്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഉന്നാവോയില്‍ നിന്നാണ് രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് നേരത്തെ 40 ജില്ലകളില്‍ പര്യടനം നടത്തിയിരുന്നു അഖിലേഷ്. ക്ഷേത്ര സന്ദര്‍ശനം, കിസാന്‍ പഞ്ചായത്തുകള്‍, സൈക്കിള്‍ യാത്രകള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് സമയത്ത് എസ്പിയുടെ പ്രചാരണ തന്ത്രം. അതേസമയം ഒരു സ്ഥലത്തും ചെറിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവില്ലെന്നാണ് എസ്പിയുടെ നിലപാട്.

 

7

അതേസമയം കോണ്‍ഗ്രസാണ് യുപിയില്‍ ഇപ്പോള്‍ സഖ്യം പ്രതീക്ഷിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ചിലപ്പോള്‍ ഏഴ് പത്ത് സീറ്റാവും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സഖ്യത്തില്‍ കയറി പറ്റിയാല്‍ നേട്ടമുണ്ടാവും. മമതയാണ് ഇതിനുള്ള ഏക വഴി. ഇല്ലെങ്കില്‍ ശരത് പവാര്‍ സഹായിക്കേണ്ടി വരും. അഖിലേഷുമായി പ്രിയങ്ക ഗാന്ധി നേരിട്ട് സംസാരിക്കേണ്ടി വരും. ഇതിന് പവാറോ മമതയോ സഹായിക്കാനാണ് സാധ്യത. സഖ്യം വന്നാല്‍ മിഷന്‍ 25 എന്ന തന്ത്രത്തിന് വളമാകുമെന്ന് ഉറപ്പാണ്.